ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്.പ്രമേയത്തിന്റെ ആദ്യഭാഗം 197-നെതിരെ 230 വോട്ടിനും രണ്ടാം ഭാഗം 198-നെതിരെ 299 വോട്ടിനുമാണ് പാസായത്. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. സെനറ്റില്‍ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായതിനാല്‍ അവിടെ ഇംപീച്ച്‌മെന്റ് നീക്കം പരാജയപ്പെടും .
