യു​എ​സ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ന്‍​ജി​ന്‍ ത​ക​രാറ്: ഒരാൾ മരിച്ചു

136 0

ഫി​ല​ഡ​ല്‍​ഫി​യ: പ​റ​ക്കി​ലി​നി​ടെ യുഎസ് യാ​ത്ര​വി​മാ​ന​ത്തി​ലു​ണ്ടാ​യ എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്തി​ല്‍ 143 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ലാ ​ഗാ​ര്‍​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ഡാ​ള​സി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.  സൗ​ത്ത്‌​വെ​സ്റ്റ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം 1380 ആ​ണ് അ​പ​ക​ത്തി​ല്‍​പെ​ട്ട​ത്.

എ​ന്‍​ജി​നി​ല്‍ ഇ​ന്ധ​ന ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. യു​എ​സ് വി​മാ​ന​ത്തി​ന്‍റെ ജ​നാ​ല​ക​ളും ചി​റ​കും പു​റം​ച​ട്ട​യി​ലും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. എ​ന്നാ​ല്‍ വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കാ​നാ​യി. ഫി​ല്‍​ഡ​ല്‍​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്. ബോ​യിം​ഗ് വി​മാ​നം ചൊ​വ്വാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11.20 ന് ​സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ങ്ങി. സം​ഭ​വ​ത്തി​ല്‍ യു​എ​സ് ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍‌ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. 

Related Post

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST 0
വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ്…

വീണ്ടും അഗ്നിപര്‍വത സ്ഫോടനം: ജനങ്ങള്‍ പരിഭ്രാന്തിയില്‍ 

Posted by - Jun 6, 2018, 07:45 am IST 0
ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്.…

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST 0
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്…

വിമാനം തകര്‍ന്നു വീണു; നൂറിലേറെ പേര്‍ മരിച്ചു.

Posted by - May 19, 2018, 06:46 am IST 0
ക്യൂബ: ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്‌ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല.…

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted by - Jan 31, 2020, 09:07 am IST 0
ജനീവ:  കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ  പടരുന്ന സാഹചര്യത്തിലാണ്  നടപടിയെന്ന് ലോകാരോഗ്യ സംഘടന…

Leave a comment