റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാര്‍ മൂലമാണത്രേ അപകടമുണ്ടായത്. ടൊര്‍ണാഡോ ഇനത്തില്‍പ്പെട്ട വിമാനം പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ജെറ്റാണ് തകര്‍ന്നത്. എന്നാല്‍, വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ കി മാലികി അറിയിച്ചു.
