ദുബായ്: യുവാവിന് പുതുജീവൻ സമ്മാനിച്ച് ദുബായില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ജറി. ദുബായിലെ ഒരു സംഘം ഡോക്ടര്‍മാരാണ് 37 കാരനായ തായ്ലാന്‍ഡ് സ്വദേശിയുടെ ജീവന്‍ രക്ഷിച്ചത്. അരോര്‍ട്ടിക് ഡിസ്പ്ഷന്‍ ഒരു ഗുരുതരമായ ജീവന്‍-ഭീഷണിയുള്ള അവസ്ഥയാണ്. ഇത് ചിലപ്പോള്‍ രോഗിയുടെ ജീവന്‍ തന്നെ പോകാന്‍ സാധ്യത ഉണ്ടെന്ന് ദുബായ് ഹോസ്പിറ്റലിലെ ഹൃദ്രോഗ, കാര്‍ഡിയോവസ്ക്യൂലര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഒബൈദ് അല്‍ ജാസിം, ഡോ.ബസ്സില്‍ അല്‍ സംസാന്‍ പറഞ്ഞു. 18 മണിക്കൂര്‍ നീണ്ടുനിന്ന ഹൃദയ ശാസ്ത്രക്രിയയാണ് വിജയകരമായി നടന്നത്.
ഹൃദയത്തിലെ വലിയ രക്തക്കുഴലിനു കേടുപാട് സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്. തലച്ചോറില്‍ രക്തം എത്തിക്കുന്നത് ഈ രക്തകുഴലാണ്. അതിനാല്‍ ഓപ്പറേഷന്‍ നടത്തുമ്പോള്‍ തലച്ചോറിലെ രക്തസ്രാവത്തെ നിലനിര്‍ത്താന്‍ പ്രയാസമായിരുന്നു. ഡോ. അല്‍ ജസീം, അല്‍ സംസാന്‍ എന്നിവര്‍ക്കൊപ്പം ഡോക്ടര്‍ താരിക് അബ്ദുള്‍ അസീസ്, സീനിയര്‍ സ്പെഷ്യലിസ്റ്റ് കാര്‍ഡിയാക്റ്റര്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ മൊഹമ്മദ് അല്‍ അഅസാഡ്, കാര്‍ഡിയോത്തിലാസിക് സ്പെഷ്യലിസ്റ്റ് അസിം പവാര്‍ കാര്‍ഡിയോത്തിയോറാപ്പിക് സ്പെഷ്യലിസ്റ്റ്, ഡോക്ടര്‍ ഫയാസ് ഖാസി കാര്‍ഡിയാക് അനസ്തീഷ്യയിലെ കണ്‍സള്‍ട്ടന്റ് എന്നിവരും ഓപ്പറേഷനിൽ ഉണ്ടായിരുന്നു.