യൂ.എസ് വിമാനം തിരികെ നിലത്തിറക്കി
യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ് വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നതിനെ തുടർന്നാണ് വിമാനം തിരികെ ഇറക്കിയത് ഇതുമൂലം വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും തന്നെ പരിക്കില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
