യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി

118 0

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ ശിക്ഷിക്കപ്പെട്ടത് കൊലക്കേസിലാണ്. യെമനി യുവാവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. 

താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു.

ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കുന്നു. യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്. യെമനില്‍ നഴ്‌സായിരുന്നു നിമിഷ. ഇവിടെ ജോലി ചെയ്യുകയായിരുന്ന യെമനി പൗരനുമായി നിമിഷ അടുക്കുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

 

Related Post

ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

Posted by - May 9, 2018, 12:20 pm IST 0
കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.  നിരവധി പേര്‍ക്ക് രോഗം…

ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Posted by - May 8, 2018, 06:02 pm IST 0
സിറിയ: സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ്‌ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണം. അപകടത്തില്‍ പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോസ്‌കോയിലെ പ്രതിരോധ…

ബി.എസ്.എൻ.എൽ സൗദിയിലേക്കും

Posted by - May 5, 2018, 06:26 am IST 0
സൗദി അറേബ്യൻ ടെലികോം സേവനദാതാവായ സെയ്‌നുമായി സഹകരിച്ച് ബി.എസ്.എൻ.എൽ സൗദിയിൽ പ്രവർത്തിക്കാൻ പോകുന്നു എന്ന് ചീഫ് ജനറൽ മാനേജർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 4 ജി സംവിധാനം കൂടുതൽ…

ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു

Posted by - Mar 10, 2018, 03:55 pm IST 0
ഇന്ത്യയും ഫ്രാൻസും; 14 കരാറുകളിൽ ഒപ്പുവച്ചു ഇന്ത്യയും ഫ്രാൻസും തമ്മിൽ സുരക്ഷാ ആണവോർജം തുടങ്ങിയ 14 കരാറുകളിൽ ഒപ്പുവെച്ചു. ഇന്ത്യയിലേക്ക് എത്തിയ ഫ്രാൻസ് പ്രധാനമത്രി ഇമ്മാനുവേൽ മാക്രോയും…

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST 0
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…

Leave a comment