ദുബായ് : റാസല്‍ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 18കാരൻ മരിച്ചു. മരത്തില്‍ ഇടിച്ച കാര്‍ രണ്ടായി പിളര്‍ന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലന്‍സും ഉടനടി സ്ഥലത്തെത്തി ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായ പരിക്കുകളേറ്റ ഇയാള്‍ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാഹനമോടിക്കുന്നവര്‍ കൃത്യമായും ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.
