റോം: റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച റോമില്‍ നിശ്ചയിച്ച പരിപാടിയില്‍ മാര്‍പ്പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ മാര്‍പ്പാപ്പയുടെ രോഗം സംബന്ധിച്ച വിവരങ്ങളൊന്നും വത്തിക്കന്‍ അറിയിച്ചിട്ടില്ല.
