പെന്‍സില്‍വാനിയ: വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗീക പീഡനക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി. ശിക്ഷ വിധിക്കുംവരെ ജാമ്യത്തില്‍ തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഫിലഡല്‍ഫിയയിലെ വീട്ടില്‍ കോസ്ബിയെ സന്ദര്‍ശിക്കാന്‍ ആന്‍ഡ്രിയ എത്തിയപ്പോഴാണ് പീഡനം നടന്നത്. ആന്ഡ്രിയക്കു വൈനില്‍ മയക്കുമരുന്ന് നല്‍കിയതായി കോസ്ബി കോടതിയില്‍ സമ്മതിച്ചിരുന്നു.
കോസ്ബിക്കുമേല് ചുമത്തിയ മൂന്നു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഓരോ കുറ്റത്തിനും ചുരുങ്ങിയത് 10 വര്‍ഷം വീതം തടവ് ലഭിക്കാം. കോസ്ബിക്കു ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂട്ടറുടെ വാദം തള്ളിയാണ് കോടതി ഉത്തരവ്.ബാസ്കറ്റ് ബോള്‍ മുന്‍ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ 2004 ല്‍ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതായാണ് കേസ്.