കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.
നിരവധി പേര്‍ക്ക് രോഗം പകര്‍ന്നതായി കോംഗോ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്. എബോള ബാധയെ പ്രതിരോധിക്കാന്‍ വിദഗ്ധ ആരോഗ്യസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കിടെ 17 പേര്‍ എബോള പിടിപെട്ട് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. 1976ലാണ് കോംഗോയിലെ യംബുക്കുഗ്രാമത്തില്‍ എബോള നദിക്കരയില്‍ ലോകത്തിലാദ്യമായി ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. എബോള നദിയുടെ നാമത്തില്‍ നിന്നാണ് ഈ രോഗത്തിനിന്റെ പേര് ഉത്ഭവിച്ചത്.