സിഡ്നി: ലോകമെങ്ങും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റേയും പുതുവര്‍ഷത്തെ വരവേറ്റു. പസഫിക് ദ്വീപസമൂഹത്തിലെ ടോംഗോയിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നീട് ന്യൂസലന്‍ഡിലെ ഓക്ലന്‍ഡ് 2019നെ വരവേറ്റു.
പുതുവര്‍ഷത്തെ ആരവത്തോടെ വരവേല്‍ക്കാന്‍ ഓക്ലന്‍ഡിലെ സ്കൈ ടവറില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. ഓസ്ട്രേലിയയിലെ സിഡ്നിയും 2018നെ ചരിത്രത്തിലേക്കു പറഞ്ഞയച്ചു. ആയിരക്കണക്കിനു പേരാണ് സിഡ്നിയില്‍ പുതുവര്‍ഷാഘോഷത്തിനായി ഒത്തുചേര്‍ന്നത്.
കേരളത്തിലും അങ്ങോളമിങ്ങോളം പുതുവര്‍ഷ ആഘോഷം നടന്നു. ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ച് പതിവുപോലെ പുതുവര്‍ഷത്തെ വരവേറ്റു. തിരുവനന്തപുരത്ത് കോവളം കേന്ദ്രീകരിച്ചായിരുന്നു പുതുവത്സര ആഘോഷങ്ങള്‍ നടന്നത്.