റിയാദ്: യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോകുന്നവഴി വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്. ശൈത്യകാല അവധി ആഘോഷിക്കാനായി ഇവിടെ ക്യാമ്ബ് ചെയ്യാനായിരുന്നു ഇവര്‍ ഇവിടെ എത്തിയത്.
