വിദേശികൾക്ക് തിരിച്ചടി: 3108 വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് അധികൃതര്‍

136 0

കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍. 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ക്കു കീഴില്‍ നിയമിച്ചത്. എന്നാല്‍ ഇതോടൊപ്പം തന്നെ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ശ്രമങ്ങളും ശക്തമായി തുടരുകയാണ്. കഴിഞ്ഞ മാസം 8156 സ്വദേശികളാണ് ജോലിയില്‍ പ്രവേശിച്ചത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദേശികളുടെ എണ്ണം 2022ഓടെ കുറയ്ക്കുകയാണ് ലക്ഷ്യം. 2022നകം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സ്വദേശിവല്‍കരണത്തോടനുബന്ധിച്ചാണ് കുവൈറ്റിന്റെ നീക്കം. 
 

Related Post

സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു

Posted by - Apr 19, 2018, 07:05 am IST 0
സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു തിങ്കളാഴ്ച മുതൽ ശമ്പളവർദ്ധനവിന് വേണ്ടി സമരം ചെയ്‌ത പതിനായിരത്തിലധികം നഴ്‌സുമാരെ സർക്കാർതന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനുമുൻപ് ശമ്പളവർദ്ധനവിന് വേണ്ടി  ഡോക്ടർമാർ…

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST 0
റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച…

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്

Posted by - May 21, 2018, 08:22 am IST 0
വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്തു നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്.  വാഷിംഗ്ടണിലുള്ള മെഡ്‌സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

Leave a comment