വിമാനം തകര്‍ന്നു വീണു; നൂറിലേറെ പേര്‍ മരിച്ചു.

63 0

ക്യൂബ: ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്‌ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല. മൂന്നു പേര്‍ ഗുരുതരപരുക്കുകളോടെ രക്ഷപ്പെട്ടതായി ക്യൂബയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്രാന്‍മ റിപ്പോര്‍ട്ടു ചെയ്തു. 104 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമാണ് ക്യൂബന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ക്യുബാന' കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നത്. 

ഇതില്‍ വിമാനക്കമ്പനി ജീവനക്കാരെല്ലാം വിദേശപൗരന്മാരാണ്. അപകടവിവരമറിഞ്ഞ് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ക്യൂബയുടെ കിഴക്കന്‍ നഗരമായ ഹൊല്‍ഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം. 

പറന്നുയര്‍ന്നതിനു പിന്നാലെ വിമാനത്താവളത്തിന് രണ്ടു കിലോമീറ്ററിനുളളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ടേക്‌ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ കൃഷിസ്ഥലത്തേക്കാണ് വിമാനം തകര്‍ന്നുവീണതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. തകര്‍ന്നയുടന്‍ പൊട്ടിത്തെറിച്ച വിമാനത്തിനു സമീപത്തേക്ക് നിരവധി അഗ്നിശമന വാഹനങ്ങള്‍ എത്തി.

Related Post

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്: അമ്പരപ്പോടെ നാസ 

Posted by - Apr 21, 2018, 05:03 pm IST 0
ഏപ്രില്‍ 14 ന് ഭൂമി രക്ഷപ്പെട്ടത് വന്‍ ദുരന്തത്തിൽ നിന്ന്.  പ്രാദേശിക സമയം പുലര്‍ച്ച 2.41ഓടെയായിരുന്നു സംഭവം. ഭൂമിയുടെ നേര്‍ക്ക് അഞ്ജാത വസ്തു ക്കള്‍ കടന്നു വരുന്നത്…

വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു

Posted by - May 27, 2018, 10:01 am IST 0
കംപാല: ഉഗാണ്ടയിലുണ്ടായ വാഹനാപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ട്രാക്ടറിലും ട്രക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്.   കംപാലയില്‍ നിന്നും…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:51 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

യുഎഇയില്‍ കനത്ത മഴയ്ക്കു സാധ്യത; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

Posted by - Dec 15, 2018, 10:42 am IST 0
ദുബായ്: രാജ്യത്ത് പലയിടങ്ങളിലും ഇന്നു നേരിയ തോതില്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്തേക്കാം.മറ്റ്…

Leave a comment