വിമാനം വന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടത് തലനാഴിരയ്ക്ക് 

128 0

മദീന: മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍നിന്നും ഒഴിവായി. പത്ത് ജോലിക്കാരടക്കം 151 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മുന്‍വശത്തെ ചക്രത്തിന്റെ തകരാറു കാരണം ജിദ്ദയിലേക്ക് തിരിച്ചുവിട്ട വിമാനം അതിസാഹസികമായി ലാന്റ് ചെയ്യുകയുമായിരുന്നു. ലാന്റിംഗിനിടെ തീപിടിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരുക്കില്ല. 

ഇന്നലെ രാത്രി സൗദി സമയം എട്ട് മണിക്ക് അതായത് ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് സംഭവമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് കമ്പനി വക്താവ് എഞ്ചിനീയര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ തയിബ് അറിയിച്ചു.എസ്‌വി 3818 എന്ന വിമാനം പറന്നുയര്‍ന്ന ശേഷമാണ് മുന്‍വശത്തെ ചക്രത്തിന്റെ തകരാര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചശേഷം മൂന്നാമതും ശ്രമിച്ചാണ് ലാന്റ് ചെയ്തത്. ലാന്റ് ചെയ്ത സമയത്ത് വിമാനത്തിന്റെ ചക്രത്തിന് തീപിടിക്കുകയും ചെയ്തു. 

അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടം സംബന്ധമായി കൂടുതല്‍ അന്വേഷണത്തിന് ബന്ധപ്പെട്ട അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. എയര്‍ബനസ് എ 330 വിഭാഗത്തില്‍പെട്ടതാണ് വിമാനം. മദീനയില്‍ നിന്നും പുറപ്പെട്ട വിമാനത്തിന്റെ മുന്‍വശത്തെ ചക്രത്തിന്റെ ഹൈഡ്രോളിക്ക് സംവിധാനം തകരാറിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട വിമാനം രണ്ട് തവണ ലാന്റ് ചെയ്യാന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ചക്രത്തിന്റെ തകറാറ് കാരണം ശ്രമം പരാചയപ്പെട്ടു. 

Related Post

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST 0
റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു: ഒഴിവായത് വൻദുരന്തം 

Posted by - May 2, 2018, 11:05 am IST 0
സാ​വോ പോ​ളോ: ബ്ര​സീ​ലി​ലെ സാ​വോ പോ​ളോ​യി​ല്‍ അ​ഗ്നി​ക്കി​ര​യാ​യ 26നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യ​ത്. 160 അ​ഗ്നി​ശ​മന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്നു മ​ണി​ക്കൂ​റു​ക​ള്‍​കൊ​ണ്ടാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ്ര​ദേ​ശി​ക…

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ… കൊറോണയിൽ ഞെട്ടിക്കുന്ന പഠനം

Posted by - Mar 18, 2020, 02:25 pm IST 0
ലണ്ടന്‍: കൊറോണവൈറസ്‌ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍…

Leave a comment