ഗ്വാട്ടിമല സിറ്റി: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഗ്വാട്ടിമാലയില്‍ വീണ്ടും അഗ്നിപര്‍വത സ്ഫോടനം. 72 പേരുടെ ജീവന്‍ നഷ്ടമായ അഗ്‌നിപര്‍വത സ്ഫോടനത്തിനു ശേഷമാണ് വീണ്ടും ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വത സ്ഫോടനം ഉണ്ടായത്. ഞായറാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.
ആദ്യ സ്ഫോടനത്തില്‍ നിരവധിപ്പേരെ കാണാതാവുകയും ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആളുകള്‍ വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്. ആദ്യ സ്ഫോടനത്തിനു പിന്നാലെ സമീപപ്രദേശങ്ങളില്‍ നിന്നടക്കം ആയിരങ്ങളെ ഒഴിപ്പിച്ചിരുന്നു.
വീണ്ടും പൊട്ടിത്തെറിയുണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് 10 കിലോമീറ്റര്‍ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ നടന്നുവരുന്നതിനിടെ വീണ്ടും ഉണ്ടായ പൊട്ടത്തെറി രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.