ശ്രീലങ്കന്‍ സ്‌ഫോടനം ; ഭീകരര്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സേനാമേധാവി  

100 0

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ കേരളത്തിലെത്തിയിരുന്നതായി ശ്രീലങ്കന്‍ സൈന്യത്തലവന്റെ വെളിപ്പെടുത്തല്‍.
തീവ്രവാദ പരിശീലനങ്ങളുടെ ഭാഗമായി ഇവര്‍ കശ്മീരിലും എത്തിയതായാണ് സൈന്യത്തലവന്‍ സ്ഥിരീകരിച്ചത്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍മി ചീഫിന്റെ സുപ്രധാന വെളിപ്പെടുത്തല്‍.

ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
'ഇന്ത്യയിലെത്തിയ തീവ്രവാദികള്‍ കശ്മീരിന് പുറമെ ബെംഗളൂരുവിലും കേരളത്തിലും എത്തിയതായാണ് അറിയാന്‍ സാധിച്ചത്'- സേനാനായകെ പറഞ്ഞു.
പരിശീലനത്തിന്റെ ഭാഗമായാണ് തീവ്രവാദ സംഘങ്ങളുടെ അടുത്ത്  ഇവര്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.
  തീവ്രവാദികളുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍  ഇന്ത്യന്‍  അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.  

സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ(എന്‍ റ്റി ജെ)യുടെ നേതാവാണ് ഹാഷിം.
ഹാഷിമിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍  വെളിപ്പെടുത്തിയിട്ടില്ല.
 ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്.
തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.

അതേസമയം ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്.
തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്.

Related Post

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST 0
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്…

സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു 

Posted by - Apr 5, 2018, 02:02 pm IST 0
സൗദി എണ്ണക്കമ്പനിക്ക് നേരെ വന്ന മിസൈൽ തകർത്തു  യെമൻ വിമതർ സൗദി എണ്ണകമ്പിനിക്കിനുനേരെ തൊടുത്തുവിട്ട മിസൈൽ സൗദി അതിർത്തിയിൽ വച്ചുതന്നെ തകർത്തു. ഇന്നലെ വൈകിട്ട് സൗദി അർമക്കോ…

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സ് : അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം കുറ്റക്കാരൻ 

Posted by - Apr 27, 2018, 08:31 am IST 0
പെ​ന്‍​സി​ല്‍​വാ​നി​യ: വി​ഖ്യാ​ത അ​മേ​രി​ക്ക​ന്‍ ഹാ​സ്യ​താ​രം ബി​ല്‍ കോ​സ്ബി ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി. ശി​ക്ഷ വി​ധി​ക്കും​വ​രെ ജാ​മ്യ​ത്തി​ല്‍ തു​ട​രാ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.  ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ വീ​ട്ടി​ല്‍ കോ​സ്ബി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍…

ശ്രീലങ്കയിലെ ചാവേര്‍ സഹോദരങ്ങള്‍ നിരവധിതവണ കൊച്ചി സന്ദര്‍ശിച്ചു; വീണ്ടും വര്‍ഗീയസംഘര്‍ഷം; സോഷ്യല്‍മീഡിയയ്ക്ക് വിലക്ക്  

Posted by - May 13, 2019, 12:08 pm IST 0
കൊളംബോ : ശ്രീലങ്കയില്‍ സ്ഫോടനപരമ്പര നടത്തിയ ചാവേര്‍ സഹോദരങ്ങള്‍ ഏഴുവര്‍ഷത്തിനിടെ നിരവധി തവണ കൊച്ചി സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ശ്രീലങ്കന്‍ ഇന്റലിജന്‍സ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍…

Leave a comment