ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

185 0

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വന്നു.

ശ്രീലങ്കയിലെ ജനാധിപത്യപ്രസ്ഥാനങ്ങളുടെ വിജയമെന്ന് വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇന്ത്യ- ശ്രീലങ്ക ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമീര്‍ പ്രതികരിച്ചു. ശ്രീലങ്കയില്‍ ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനാ പക്ഷപാതിയായ മഹിന്ദ രാജപക്ഷെയെ സിരിസേന പ്രധാനമന്ത്രിയായി വാഴിച്ചതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നു.

Related Post

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST 0
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

ഇന്തോനേഷ്യയില്‍ സുനാമി; 384 മരണം

Posted by - Sep 29, 2018, 08:00 pm IST 0
ഇന്തോനേഷ്യ: ജക്കാര്‍ത്തയിലെ സുലാവേസി ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചതായി സൂചന. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണ്…

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST 0
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

യാത്രാവിമാനം തകര്‍ന്നു വീണു

Posted by - Aug 1, 2018, 07:47 am IST 0
മെക്സിക്കോ സിറ്റി: യാത്രാവിമാനം തകര്‍ന്നു വീണു. മെക്സിക്കോയിലാണ് സംഭവം ഉണ്ടായത്. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് വിമാനം…

Leave a comment