വാഷിങ്ടണ്‍: സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിശദീകരിച്ചു. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യാക്രമണം പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപണമുളള സ്ഥലങ്ങളിലാണ് യു.എസ് സഖ്യസേനയുടെ ആക്രമണം. സ്വന്തം ജനങ്ങള്‍ക്കെതിരായാണ് സിറിയ ആക്രമണം നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും, അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു.
എന്നാല്‍ സിറിയക്കെതിരായ ആക്രമണ വാര്‍ത്തകള്‍ സിറിയന്‍ ഭരണകൂടം നിഷേധിച്ചു.