സുനാമിയില്‍ മരണം 373 കടന്നു

149 0

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ശക്തമായ തിരയേറ്റം തുടരുന്നതിനാല്‍ സുനാമി ജാഗ്രതാ നിര്‍ദ്ദേശം ഇന്നത്തേക്ക് കൂടി നീട്ടി. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്നിപര്‍വതത്തില്‍ നിന്ന് തുടര്‍ സ്ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ‍് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്രാക്കത്തോവ അഗ്നിപര്‍വതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മാറ്റങ്ങള്‍ ആണ് സുനാമിക്ക് വഴിവച്ചെന്നാണ് ഇപ്പോഴത്തെ നിഗമനം.

ബാന്‍റണ്‍ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവും ബാധിച്ചത്. മൂന്ന് മീറ്റര്‍ വരെ ഉയരത്തിലെത്തിയ തിരമാലകള്‍ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുള്‍പ്പെടെ ബീച്ചുകളില്‍ ഒത്തുകൂടിയവരാണ് സുനാമിയെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

Related Post

ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

Posted by - Sep 10, 2018, 08:21 am IST 0
ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട്…

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം

Posted by - Jan 18, 2019, 10:23 pm IST 0
ഷാര്‍ജ: ദൈത്-ഷാര്‍ജ റോഡില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം . ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ ഏതാനും നിമിഷം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന്…

നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

Posted by - Apr 13, 2019, 04:27 pm IST 0
വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് ഫ്രാൻസിസ് മാര്‍പാപ്പ .ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം.  ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ…

കാബൂളില്‍ വന്‍ സ്‌ഫോടനം; മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 01:19 pm IST 0
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. മരണ സംഖ്യ…

യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട് 

Posted by - Jun 11, 2018, 08:11 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനത്തിന്‍റെ…

Leave a comment