സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുമാത്രയില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഭൗമോപരിതലത്തില്‍ നിന്നും 59 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. പ്രധാന നഗരമായ തെലുക് ബെതുംഗില്‍ നിന്ന് 227 കിലോമീറ്റര്‍ അകലെയാണിത്.
