കലിഫോര്‍ണിയ: അമേരിക്കയില്‍ സ്കൂളില്‍ വീണ്ടും വെടിവയ്പ്. വിദ്യാര്‍ഥിക്ക് വെടിയേറ്റു. സംഭവുമായി ബന്ധപ്പെട്ട് പതിനാലുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. കലിഫോര്‍ണിയയിലെ പാംഡെയ്ലിലെ ഹൈസ്കൂളിലാണ് വെടിവയ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും പോലീസ് തോക്ക് കണ്ടെടുത്തു. വെടിവയ്പിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചു.