റിയാദ്: സൗദിയില്‍ തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് ട്രുക്കുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്. കൂട്ടിയിടച്ച ശേഷം ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്.
സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പരിക്കേറ്റവരെ അല്‍-ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
