സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം 

132 0

കോഴിക്കോട്• സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്കാണ് അവസരം. നോര്‍ക്ക റൂട്ട്‌സിന്റെ റിക്രൂട്ട്‌മെന്റ് മെയ് അഞ്ചിന് കോഴിക്കോട്ട് നടക്കും. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്, സൗദി പ്രോമെട്രിക്ക് എന്നിവ ഉളളവര്‍ക്ക് മുന്‍ഗണന. 

പ്രായം 45 ല്‍ താഴെ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 3000-4500 സൗദി റിയാല്‍. www.norkaroots.net എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ബി.എസ്‌സി നഴ്‌സിങ് യോഗ്യതയുളള 40 നഴ്‌സുമാരെയാണ് ആവശ്യം. ഇതില്‍ 20 എണ്ണം മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഫോണ്‍: 1800 425 3939.
 

Related Post

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ്എടിഎഫിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

Posted by - Jun 30, 2018, 09:12 pm IST 0
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയുവാന്‍ പരാജയപ്പെട്ടതായി ആരോപിച്ച്‌ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എഫ് എ ടി എഫി(ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്)ന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത്…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

Posted by - Jul 8, 2018, 10:46 am IST 0
ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം,…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

Posted by - Jan 17, 2019, 08:52 am IST 0
കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട്…

Leave a comment