സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി എംഎം ഹസ്സന്‍  

162 0

കെ എസ് യു വില്‍ തുടങ്ങി കെ പി സി സി പ്രസിഡന്റാകുന്നതു വരെയുളള അര നൂറ്റാണ്ടു കാലത്തെ പൊതു ജീവിതത്തില്‍ എം എം ഹസന്‍ നേടിയ ഏറ്റവും വലിയ ബഹുമതി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നതാണ്. അധികാരത്തിന്റെ ഇടനാഴികളിലൂടെ വളരെയേറെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ആക്ഷേപം പോലും അദ്ദേഹത്തിനു നേരെ ഉയര്‍ന്നു വന്നിട്ടില്ല

കേരളത്തിന്റെ ശാശ്വത ശാപമായ ഹര്‍ത്താലിനും ബന്ദിനുമെതിരെ ആദ്യം ആക്രോശിച്ച രാഷ്ട്രീയ നേതാവാണ് എം.എം. ഹസ്സന്‍. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കെ എസ് യു പ്രസിഡന്റായി തുടങ്ങി കെ പി സി സി പ്രസിഡന്റ് സ്ഥാനം വരെ എത്തിയ അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ എം എം ഹസ്സന്‍ സ്വായത്തമാക്കിയ ഏറ്റവും വലിയ ബഹുമതി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം എന്നതാണ്. നിയമസഭാ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹത്തെക്കാള്‍ പ്രഗല്ഭനായ ഒരു സാമാജികനെ കണ്ടെത്തുക എളുപ്പമല്ല. അധികാരത്തിന്റെ ഇടനാഴിയിലൂടെ ഒട്ടേറെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിട്ടില്ല. അദ്ദേഹം പ്രവാസി മന്ത്രിയായിരിക്കുമ്പോള്‍ കേരളത്തിലെ പ്രവാസികള്‍ അഭിമുഖീകരിച്ചിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. സഹകാരി,സംഘാടകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലുള്ള ഹസ്സന്റെ ഗരിമ പ്രതിയോഗികള്‍ പോലും അംഗീകരിച്ചിട്ടുള്ളതാണ. ഹസ്സന്റെ രാഷ്ട്രീയത്തിന് വ്യക്തിമായ ദിശാബോധം ഉണ്ട്. അപാരമായ ഉള്‍ക്കാഴ്ചയുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എക്കാലത്തെയും ഒരു ശബ്ദമാണ് എം എം ഹസ്സന്റേത്.

കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോള്‍ എന്താണ് തോന്നിയത്?

പൂര്‍ണ്ണസംതൃപ്തി. സമര്‍പ്പണ ബുദ്ധിയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. പാര്‍ട്ടിക്കുള്ളില്‍ സമാധാനത്തിന്റേയും ഐക്യത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഈ ഐക്യം പുതിയ നേതൃത്വം ശക്തിയായിത്തന്നെ ഊട്ടിഉറപ്പിക്കുമെന്നാണ് പ്രത്യാശ.

കേരളത്തില്‍ ഇപ്പോള്‍ കലാപകലുഷിതമായ അന്തരീക്ഷമാണല്ലോ?

ഇത്രയും മോശപ്പെട്ട ഒരു അവസ്ഥ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇതിന് വഴിവെച്ചത് കേരളം ഭരിക്കുന്ന ഇടതുമുന്നണി ഗവണ്‍മെന്റ് തന്നെ. പിന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും.പ്രശ്നത്തെ ഇത്രയും വര്‍ഗീയതവത്ക്കരിച്ചതാണ് അപകടത്തിന് കാരണമായത്. സിപിഎം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചപ്പോള്‍ ബിജെപി
വര്‍ഗീയവല്‍ക്കരണത്തിലേക്ക് നീങ്ങുന്നു.
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി ഗവണ്‍മെന്റ് ചോദിച്ചു വാങ്ങിയതാണ്. 2016ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്ഷേത്രത്തിലെ പരമ്പരാഗതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഏതുരീതിയിലുള്ള മാറ്റവും അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിശ്വാസികളുടെ അചാരസംരക്ഷണം അവകാശമാണെന്ന് കാണിക്കുന്ന ഭരണഘടനയുടെ 25 26 ആര്‍ട്ടിക്കിള്‍ പ്രകാരമാണ് 1991ല്‍ ഹൈക്കോടതിവിധിയിലൂടെ യു ഡി എഫ് ഭക്തജനങ്ങളുടെ വിശ്വാസം സംരക്ഷിച്ചത്.എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ എല്ലാം കീഴ്മേല്‍ മറിയുകയായിരുന്നു. ഭരണഘടനയുടെ 14 15 ആര്‍ട്ടിക്കിളില്‍ പറയുന്ന സ്ത്രീസമത്വം ആധാരമാക്കി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലമാണ് ഇടതുസര്‍ക്കാര്‍ നല്‍കിയത്. ലിംഗ സമത്വത്തിന്റെ പേരില്‍ സുപ്രീംകോടതിയില്‍ നിന്നും യുവതികളെ പ്രവേശിപ്പിക്കാനുള്ള അനുമതി ചോദിച്ചു വാങ്ങുകയായിരുന്നു. ഇതിന്റെ പേരില്‍ ശബരിമല സംഘര്‍ഷഭൂമിയായി മാറിയപ്പോള്‍ റിവ്യൂ ഹര്‍ജി കൊടുക്കുക എന്നൊരു പോംവഴി സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരോ ദേവസ്വംബോര്‍ഡോ അതിന് തയ്യാറായില്ല. ശബരിമലയിലെ ക്രമസമാധാനം ഭദ്രമാക്കാന്‍ ബാധ്യതയുള്ള ദേവസ്വംബോര്‍ഡ് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.
ശബരിമലയിലെ യുവതീപ്രവേശനത്തെ ബിജെപിയുടെ ദേശീയ നേതൃത്വം ശരിവയ്ക്കുന്നു. ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ കേരളത്തിലെ ഭക്തജനങ്ങളുടെ രോഷം മനസ്സിലാക്കി അതിനെവോട്ടാക്കി മാറ്റാനുളള രാഷ്ട്രീയ പൊറാട്ട് നാടകം കളിക്കുകയാണ് ബിജെപി.ഭക്തജനങ്ങളോട് ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ അവര്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമായിരുന്നു. അടിയന്തരമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമായിരുന്നു.ഇതൊന്നും ചെയ്യാന്‍ തയ്യാറാകാത്ത ബിജെപി
യുടെ നിലപാട് തികഞ്ഞ കാപട്യമാണ്.

നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ചിന്തയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടോ ?

വളരെയേറെ പ്രസക്തിയുണ്ട് .അതിനെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമ സ്ഥാപിച്ചത്.പട്ടേല്‍ പ്രബലനും ശക്തനുമായിരുന്നു.പട്ടേലാണ് ഇന്ത്യയില്‍ ആര്‍എസ്എസിനെ നിരോധിച്ചത്. എന്നിട്ടും ആര്‍എസ്എസ് പട്ടേലിനെ പ്രശംസിക്കുന്നത് നെഹ്റുവിനോടുള്ള അമര്‍ഷം മൂലമാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനെ സംഘപരിവാര്‍ വാഴ്ത്തുന്നതിന് പിന്നിലുള്ള വികാരവും നെഹ്റു വിരോധം തന്നെയാണ.്
ഇങ്ങനെ പോയാല്‍ മഹാത്മാഗാന്ധിയെയും അവര്‍ ആര്‍എസ്എസ്സാക്കുന്ന കാലം വിദൂരമല്ല. ഇന്ത്യയുടെ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ശില്പിയാണ് നെഹ്റു. അദ്ദേഹത്തിന്റെ ജനാധിപത്യ സങ്കല്‍പങ്ങള്‍ ആണ് ഇന്ത്യയുടെ ജനാധിപത്യം ആയി മാറിയത.് നെഹ്റുവിന്റെ മതേതരത്വത്തിന്റെ് സ്ഥാനത്ത് മതരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സംഘപരിവാര്‍. രാജ്യം തന്നെ അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. അംബാനി, അദാനി തുടങ്ങിയ വ്യവസായ കുടുംബങ്ങളാണ് രാജ്യം ഭരിക്കുന്നത്. റാഫേല്‍ ഇടപാടിലൂടെ കള്ളകളികള്‍ പലതും വെളിച്ചത്തായിട്ടുണ്ട്.് ഒരു പ്രാവശ്യം കൂടി ബിജെപി ഇന്ത്യ ഭരിക്കാന്‍ ഇടയായാല്‍ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.

രാഷ്ട്രീയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു?

പൂര്‍ണ്ണസംതൃപ്തി തോന്നുന്നു. കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. അതല്ലാതെ രാഷ്ട്രീയത്തിലിറങ്ങാന്‍ വേണ്ടി കെഎസ് യു ക്കാരനായതല്ല.കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയജീവിതത്തില്‍ പാര്‍ട്ടിക്കുവേണ്ടിയും നാടിനു വേണ്ടിയും കഴിയുന്ന രീതിയിലൊക്കെ പ്രവര്‍ത്തിച്ചു. എംഎല്‍എ, മന്ത്രി എന്നീ നിലകളിലൊക്കെ സേവനം അനുഷ്ടിച്ചു. ഒന്നരവര്‍ഷക്കാലം കെപിസിസി പ്രസിഡണ്ട് ആകാനുള്ള അവസരവും ലഭിച്ചു. പ്രതികൂല കാലാവസ്ഥയിലും എന്നെക്കൊണ്ട് കഴിയുന്നതൊക്കെ പാര്‍ട്ടിക്കു വേണ്ടി ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ട്.

Related Post

വില്ലത്തി വേഷങ്ങളിലാണെങ്കിലും പ്രിയ മേനോന്‍ ഹാപ്പിയാണ്; പ്രേക്ഷകരും  

Posted by - May 21, 2019, 09:50 am IST 0
വില്ലത്തി റോളുകളിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പ്രിയാ മേനോന്‍. വാനമ്പാടി സീരിയലില്‍ പ്രധാന വില്ലത്തിയായ പത്മിനിയുടെ മമ്മി രുക്മിണിയായി്ട്ടാണ് പ്രിയാ മേനോന്‍ ഇപ്പോള്‍ പ്രേക്ഷക…

ഭാര്യയില്‍ രോഹിണിയായെത്തിയ മൃദുല പൂക്കാലം വരവായില്‍ നായിക  

Posted by - May 21, 2019, 11:11 am IST 0
ഭാര്യ സീരിയലിലെ രോഹിണി ആയി എത്തി പ്രേക്ഷകരുടെ മനസു കീഴടക്കിയ നടിയാണ് മൃദുല വിജയ്. ഭാര്യ സീരിയല്‍ അവസാനിച്ചിട്ടും രോഹിണി എന്ന കഥാപാതത്രത്തിലൂടെയാണ് ഇപ്പോഴും പ്രേക്ഷകര്‍ മൃദുലയെ…

കറുത്തമുത്തില്‍ ബാലമോളായെത്തി, സ്വാമി അയ്യപ്പനില്‍ മല്ലിയിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി അക്ഷര  

Posted by - May 21, 2019, 10:06 am IST 0
കറുത്തമുത്തിലെ ബാലമോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയത് പെട്ടെന്നായിരുന്നു. നിഷ്‌കളങ്കതയും സ്വാഭാവകമായ അഭിനയശൈലിയുമാണ് അക്ഷര കിഷോറിനെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ സഹായിച്ചത്. അക്ഷര കറുത്തമുത്തിലേക്ക് എത്തിയതിന് പിന്നാലെ സീരിയലിന്റെ…

മാനവികതയുടെ സന്ദേശവുമായി മജീദ് മജീദി  

Posted by - May 23, 2019, 05:49 am IST 0
കേരളത്തിലെ ചലച്ചിത്ര പ്രേക്ഷകര്‍ ഹൃദയത്തില്‍ ആവാഹിച്ച മഹാ പ്രതിഭകളില്‍ ഒരാളാണ് പ്രമുഖ ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി. അദ്ദേഹത്തിന്റെ ചില്‍ഡ്രന്‍ ഓഫ് ഹെവനും ദി കളര്‍ ഓഫ്…

Leave a comment