പൊലീസിന്റെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്  

75 0

തിരുവനന്തപുരം : പൊലീസിന്റെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം നടത്തിയ ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. പോസ്റ്റല്‍ വോട്ടില്‍ വോട്ടിന് മുമ്പും ശേഷവും പൊലീസ് അസോസിയേഷന്റെ ഇടപെടലുണ്ടായി.

എന്നാല്‍ ഭീഷണി കാരണം ആരും പരാതി നല്‍കുന്നില്ല. ഇക്കാര്യത്തില്‍ വകുപ്പ് തലത്തില്‍ സമഗ്ര അന്വേഷണം വേണം. ഇക്കാര്യത്തില്‍ എല്ലാ ജില്ലയിലും അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ബാലറ്റ് ശേഖരിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട ശബ്ദരേഖയില്‍ പരാമര്‍ശമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് തിരിമറി നടത്തിയെന്നാണ് യുഡിഎഫ് ആരോപിച്ചത്. ഭരണത്തിന്റെ മറവില്‍ സിപിഎം അനുകൂല പൊലീസ് അസോസിയേഷന്‍ ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം.

Leave a comment