പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പന്നിയൂര്‍ സ്വദേശി ഷംസീര്‍ (31), ശ്രീകണ്ഠപുരം സ്വദേശി ഗുരുക്കളകത്ത് അസീസ് (48) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കുറ്റൂര്‍ കണ്ണങ്ങാട് അങ്കണവാടിക്ക് സമീപം എന്‍ വി അസ്മയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി അഞ്ചിന് വൈകിട്ടാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. പതിനേഴര പവന്‍ സ്വര്‍ണവും 57,000 രൂപയും, രണ്ട് മൊബൈല്‍ ഫോണുമാണ് സംഘം കവര്‍ച്ച ചെയ്ത് കടന്നുകളഞ്ഞത്. പെരിങ്ങോം എസ് ഐ കെ. സജിത്തിന്റെയും പിന്നീട് പി. അജിത്ത് കുമാറിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും തളിപ്പറമ്പ ഡി വൈ എസ് പിയുടെ സ്‌ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
