കാസർഗോഡ് : അയോദ്ധ്യ കേസിൽ ഇന്ന് വിധി വരാനിരിക്കെ കേരത്തിലും ജാഗ്രതാ നിർദേശം. കാസർഗോഡിലെ ചില മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹോസ്ദുർഗ്, ചന്ദേര എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നവംബർ 11 വരെ തുടരും. അയോദ്ധ്യ വിധി വരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടിരുന്നു.