തിരുവനന്തപുരം: പി ജെ ജോസഫ് ഇപ്പോൾ യുഡിഎഫ് തടവറയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയും, പി ജെ ജോസഫും തമ്മിലുണ്ടായ വാക്പോരിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു കോടിയേരി. ജോസഫിനെതിരെ കൂക്കി വിളിച്ച പ്രവർത്തകരെപ്പോലും നിയന്ത്രിക്കാൻ അദ്ദേഹത്തിന് ആയില്ല. അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യുഡിഎഫ് വിടണമെന്നും കോടിയേരി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം പി ജെ ജോസഫ് നിഷേധിച്ചിരുന്നു
