ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കേന്ദ്രം നൽകിയ സമയപരിധി.
അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസ്, റേഷൻ കടകൾ എന്നിവിടങ്ങളിൽ കാർഡുകൾ ബന്ധിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടിരുന്നു കാർഡുകൾ ബന്ധിപ്പിച്ചില്ലെങ്കിലും റേഷൻ ലഭിക്കുന്നത് മുടങ്ങില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു