ആഭ്യന്തര കലഹം: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു

119 0

കൊച്ചി: ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം, തോമസ് പ്രഥമന്‍ ബാവാ കാതോലിക്കാ പദവിയില്‍ തുടരും.

സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍. സഭയിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ രാജിക്കത്ത് നല്‍കിയത്.

സ്ഥാനത്യാഗത്തിനു തയാറെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ നേരത്തെ പാത്രിയര്‍ക്കീസിനെ അറിയിച്ചിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി തുടരാമെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരുന്നു.
ഡമാസ്‌കസിലേക്ക് അയച്ച കത്തില്‍ തനിക്കെതിരെ സഭയ്ക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബാവാ വ്യക്തമാക്കിയിരുന്നു. ഗൂഢാലോചനക്ക് പിന്നില്‍ പുതിയ ഭരണ സമിതിയാണെന്നും താന്‍ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നുമാണ് കത്തില്‍ ബാവ പറയുന്നത്. എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും ഒന്നും തന്റെ പേരിലല്ലെന്നും കത്തില്‍ പറയുന്നു. യാക്കോബായ സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ബാവാ അംഗീകരിക്കുന്നില്ലെന്ന ആരോപണമുന്നയിച്ച് മാനേജിങ് കമ്മറ്റി അംഗങ്ങള്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകള്‍ പ്രചരിപ്പിക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍ എന്നിവര്‍ ഏപ്രില്‍ 26നു പുറത്തുവിട്ട കത്തുതന്നെ അതിനു തെളിവാണ്. അങ്ങേയറ്റം പ്രതികാരേച്ഛയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചള്ള കത്ത് തീവ്രമായ വേദനയുളവാക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സഭയില്‍ അധികാരത്തിലെത്തിയ പുതിയ ഭരണസമിതിയും ബാവയും തമ്മില്‍ കടുത്ത തര്‍ക്കം നിലനിന്നിരുന്നു. സഭയില്‍ നടക്കുന്ന ധനശേഖരണത്തെക്കുറിച്ച് സഭാ അധ്യക്ഷനെതിരേ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നായിരുന്നു ആരോപണം.  

സഭ അധ്യക്ഷനായ കാതോലിക ബാവയുടെ തീരുമാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലിലുണ്ടാകുന്നുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സഭ വൈദിക-അല്‍മായ ട്രസ്റ്റികള്‍ ഉന്നയിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മറ്റി അംഗങ്ങളോട് ആലോചിക്കാതെയാണ് സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മാനേജിങ് കമ്മറ്റി യോഗങ്ങളുടെ പോലും അജണ്ട നിശ്ചയിക്കുന്നതെന്നാണ് ആരോപണം. വൈദിക ട്രസ്റ്റിയും അല്‍മായ ട്രസ്റ്റിയുമടക്കമുള്ളവരാണ് ഇത്തരം ഇടപെടലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ ഭരണസമിതിയുമായി തോമസ് പ്രഥമന് ബാവ സ്വരചേര്‍ച്ചയിലായിരുന്നില്ല എന്നാണ് ആദ്യം സൂചനകള്‍ പുറത്ത് വന്നത്.

അടുത്ത മാസം പാത്രീയാര്‍ക്കീസ് ബാവ കേരളത്തില്‍ എത്താനിരിക്കേയാണ് സഭാധ്യക്ഷന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം സഭാ മാനേജ്‌മെന്റ് സമിതി ചേരാന്‍ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ സഭാ മാനേജ്‌മെന്റ് കമ്മിറ്റി യോഗം മാറ്റിവെച്ചതായാണ് വിവരം. അതിനിടെയാണ് പുതിയ നീക്കങ്ങള്‍ ഉണ്ടാകുന്നത്.

Related Post

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി  

Posted by - Jun 9, 2019, 10:14 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. ജൂലൈ 31വരെ 52 ദിവസത്തേയ്ക്കാണ്ഇത്തവണ ട്രോളിംഗ് നിരോധനം ഏപ്പെടുത്തുന്നത്.ഈകാലയളവില്‍ യന്ത്രവത്കൃതമത്സ്യബന്ധന ബോട്ടുകളോഎന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളോ ജില്ലയുടെ തീരക്കടലില്‍മത്സ്യന്ധനത്തില്‍ ഏര്‍പ്പെടരുതെന്നാണ് ഫിഷറീസ്…

മരടിലെ ഇന്നത്തെ സ്ഫോടനങ്ങൾ പൂർത്തിയായി

Posted by - Jan 11, 2020, 12:36 pm IST 0
കൊച്ചി: തീരദേശനിയമം ലംഘിച്ച് മരടിൽ നിർമ്മിച്ച രണ്ടാമത്തെ ഫ്ലാറ്റും നിലപൊത്തി. വിജയ് സ്റ്റീൽസ് എന്ന കമ്പനിയാണ് ഫ്ലാറ്റുകൾ പൊളിച്ചത്. രണ്ടാമതായി 11.49ന് നടന്ന സ്ഫോടനത്തിൽ ആൽഫ സെറിന്റെ…

ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും

Posted by - Dec 4, 2019, 10:00 am IST 0
ന്യൂ ഡൽഹി : ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച ചെന്നൈ എൻഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.  പ്രധാനമന്ത്രിയെ കാണാനായി കുടുംബം ന്യൂ…

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്  

Posted by - Aug 11, 2019, 07:09 am IST 0
കോഴിക്കോട്: പ്രളയത്തില്‍പെട്ടുഴലുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകാന്‍രാഹുല്‍ഗാന്ധി കേളരളത്തിലേക്ക. ഇന്ന് വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധികോഴിക്കോട് എത്തുമെന്ന്‌കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.രാഹുല്‍ഗാന്ധിയുടെ മണ്ഡലംഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.ആദ്യം മലപ്പുറവും…

Leave a comment