തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് മീതെയല്ല ഗവർണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്‍റ് എന്നൊരു പദവിയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ആ പദവി ഇല്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകി. മലപ്പുറത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
