ആലഞ്ചേരിക്കെതിരെയുള്ള പരാതികള്‍ സിനഡ് ചര്‍ച്ചചെയ്യും; വൈദികര്‍ ഉപവാസം അവസാനിപ്പിച്ചു  

150 0

കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓ?ഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡ് ചര്‍ച്ച ചെയ്യുമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. സഹായമെത്രാന്‍മാരുടെ സസ്‌പെന്‍ഷനില്‍ വൈദികരുടെ വികാരം വത്തിക്കാനെ അറിയിക്കുമെന്ന് സ്ഥിരം സിനഡ് വൈദികരുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.  

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം വൈദികര്‍ ഉപവാസ സമരം തുടങ്ങിയത്. ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വൈദികര്‍ ഉയര്‍ത്തിയത്.

Related Post

യെദ്യൂരപ്പയ്‌ക്കെതിരെ  കെ.എസ്.യു പ്രതിഷേധം

Posted by - Dec 24, 2019, 11:49 am IST 0
തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരെ കെ സ് യു  പ്രവർത്തകരുടെ പ്രതിഷേധം.  കണ്ണൂരിലേക്ക് പുറപ്പെടാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തിനു പുറത്ത് ഇവര്‍ പ്രതിഷേധവുമായെത്തിയത്. ഇവര്‍ യെദ്യൂരപ്പയ്ക്കു…

കോവിഡ്  രോഗികളുടെ വിവരശേഖരണം; നിലപാട് മാറ്റി സർക്കാർ 

Posted by - Aug 19, 2020, 10:00 am IST 0
Adish  കൊച്ചി:  കോവിഡ് രോഗികളുടെ വിവരശേഖരണത്തിന് ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ നോക്കിയാൽ മതിയാകുമെന്ന് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. സിഡിആർ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…

യുവാവ്  ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടി  ആത്മഹത്യ ചെയ്തു  

Posted by - Dec 5, 2019, 04:18 pm IST 0
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി  ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷ്  (46) ആത്മഹത്യ ചെയ്തു.  ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.…

കേരളത്തിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ല 

Posted by - Dec 31, 2019, 04:06 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ഗവണ്മെന്റ്  പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന്  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ…

ശ​ശി ത​രൂ​രി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ണ്ട് പുറപ്പെടുവിച്ചു 

Posted by - Dec 21, 2019, 07:33 pm IST 0
തിരുവനന്തപുരം: 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്തകത്തിൽ നായർ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. കേസുമായി…

Leave a comment