ആലഞ്ചേരിയെ മാറ്റാന്‍ വൈദികരുടെ സമരം; അതിരൂപത ആസ്ഥാനത്ത് അനിശ്ചിതകാല ഉപവാസം തുടങ്ങി  

99 0

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ പ്രത്യക്ഷ സമരം തുടങ്ങി. എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസവും പ്രാര്‍ത്ഥനയും തുടങ്ങി. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാണ് വിമത വൈദികരുടെ പ്രതിഷേധത്തിലെ പ്രധാന ആവശ്യം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണമെന്നും വിമത വൈദികര്‍ ആവശ്യപ്പെട്ടു.

കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് വിമത വൈദികര്‍ ആരോപിക്കുന്നത്. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണം. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണമെന്നും വിമത വൈദികര്‍ ആവശ്യപ്പെടുന്നു.

കര്‍ദിനാളിനെ ഇന്നു രാവിലെ 11ന് അരമനയില്‍ എത്തി സന്ദര്‍ശിച്ച 200 ഓളം വരുന്ന വൈദികര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ രണ്ടു മണിവരെ നീണ്ട ചര്‍ച്ചയിലും പ്രശ്നങ്ങളില്‍ പരിഹാരം കാണാതെ വന്നതോടെ അതിരൂപത ആസ്ഥാനത്തുതന്നെ അനിശ്ചിതകാല ഉപവാസവും പ്രവര്‍ത്ഥനയും തുടങ്ങുകയായിരുന്നു.

തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കര്‍ദിനാള്‍ തയ്യാറായിട്ടില്ലെന്നും മുന്നോട്ടുവച്ച നിലപാടുകളില്‍ നിന്ന് കര്‍ദിനാള്‍ പിന്നോക്കം പോകുന്നതുമാണ് ഉപവാസ സമരത്തിലേക്ക് മാറാന്‍ കാരണമെന്ന് വൈദികര്‍ പറഞ്ഞു. ഉപവാസവും പ്രാര്‍ത്ഥനയും അതിരൂപത അങ്കണത്തിനുള്ളിലായിരിക്കും. ഒരു വൈദികന്റെ നേതൃത്വത്തിലായിരിക്കും ഉപവാസവും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് പിന്തുണയുമായി കുറച്ച് വൈദികരും ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതു വരെ അനിശ്ചിതകാല ഉപവാസ സമരം തുടരുമെന്നും വൈദിക സമിതി വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കുന്ന കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റിലെ സിനഡ് കര്‍ദിനാള്‍ ആലഞ്ചേരിക്കു പകരം മാര്‍പാപ്പയുടെ പ്രതിനിധിയുടെ നേതൃത്വത്തില്‍ ചേരണം, അതിരൂപതയ്ക്ക് സ്വീകാര്യനായ ആളെ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആയി നിയമിക്കണം, സസ്പെന്റു ചെയ്യപ്പെട്ട ബിഷപുമാരെ തിരിച്ചെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

Related Post

കുപ്പിവെള്ളത്തിന്റെ പരമാവധി വില ന് 13 രൂപയാക്കി

Posted by - Feb 13, 2020, 03:44 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ  വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ…

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്  

Posted by - Mar 7, 2021, 10:33 am IST 0
ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ്…

സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കൂടി  കൊറോണ സ്ഥിതീകരിച്ചു.

Posted by - Mar 28, 2020, 06:57 pm IST 0
തിരുവനന്തപുരം: ഇന്ന്  തിരുവനന്തപുരം ജില്ലയിൽ 2 പേർ, കൊല്ലം പാലക്കാട്, മലപ്പുറം കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കും ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 165 ആയി. 1,34,…

കെല്‍ട്രോണ്‍ അടക്കം പത്ത് സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി  

Posted by - Mar 4, 2021, 10:18 am IST 0
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരപ്പെടുത്തലുകള്‍ക്ക് തിരിച്ചടി. പത്തോളം  പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുതുക്കി; 50,000 രൂപയുടെ വര്‍ധനവ്  

Posted by - Jul 7, 2019, 07:46 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ 19 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ ഫീസ് നിശ്ചയിച്ച് ഉത്തരവിറങ്ങി. 2019-20 വര്‍ഷത്തെ എം.ബി.ബി.എസ് കോഴ്‌സിനുള്ള ഫീസാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു…

Leave a comment