ആഴക്കടല്‍ മത്സ്യബന്ധന വിവാദം; തീരദേശ ഹര്‍ത്താല്‍ തുടങ്ങി  

91 0

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

തീരദേശത്തെ ഫിഷ്ലാന്‍ഡിംഗ് സെന്ററുകളും ഹാര്‍ബറുകളും ഇന്ന് അടച്ചിടും. ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. നീലേശ്വരം മുതല്‍ കൊല്ലം വരെയുള്ള തീരദേശ മേഖലയിലാണ് മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തമായി ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. മൂന്ന് സംഘടനകള്‍ ഹര്‍ത്താലില്‍ നിന്ന് പിന്‍മാറിയിരുന്നു. ഹര്‍ത്താല്‍ അവഗണിച്ച് കടലില്‍ പോയ മത്സ്യതൊഴിലാളികളുമായി മത്സ്യതൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. ഇരുവിഭാഗങ്ങളെയും പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്.

Related Post

ഗതാഗത മന്ത്രിയുമായി നടത്തിയ  ചർച്ചയെ തുടർന്ന്  സ്വകാര്യ  ബസ് സമരം മാറ്റിവെച്ചു

Posted by - Nov 18, 2019, 06:47 pm IST 0
തിരുവനന്തപുരം: ബസ് ഉടമകൾ 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.  മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര…

പെരിയ ഇരട്ടക്കൊല കേസ്: ഡിജിപിയുടെ ഓഫീസിന് ഹൈക്കോടതിയുടെ വിമര്‍ശനം  

Posted by - Jun 12, 2019, 06:38 pm IST 0
കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി. വിവരങ്ങള്‍ ആരാഞ്ഞാല്‍ കൃത്യസമയത്ത് നല്‍കണമെന്നും എ.ജി, ഡി.ജി.പി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും…

സവാള വില കുതിച്ചുയർന്നു 

Posted by - Sep 22, 2019, 03:42 pm IST 0
കൊച്ചി : സവാള വില കുതിച്ചുയരുന്നു. കിലോയ്ക്ക് ഇരുപതു രൂപയില്‍ നിന്ന് അമ്പതു രൂപയ്ക്കു മുകളിലേക്കാണ് മൊത്ത വില ഉയര്‍ന്നത്. ചില്ലറ വിപണിയില്‍ വില അമ്പതിനും അറുപത്തിനും  ഇടയിലെത്തി.…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

ആത്മാഭിമാനമുണ്ടെങ്കിൽ യുഡിഎഫ് വിടണമെന്ന് ജോസഫിനോട് കോടിയേരി

Posted by - Sep 8, 2019, 07:13 pm IST 0
തിരുവനന്തപുരം: പി ജെ ജോസഫ് ഇപ്പോൾ യുഡിഎഫ് തടവറയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിയും,…

Leave a comment