ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

85 0

ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ വ്യക്തമായിരുന്നു.  

അതേസമയം നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി ഇന്നലെ ബന്ധുക്കളുമായി ഇന്റര്‍കോം വഴി സംസാരിച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ബോധ്യമായ നിലയ്ക്ക് പനി ഭേദപ്പെടുന്ന മുറയ്ക്ക് അവര്‍ക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. തികച്ചും ആശ്വാസകരമായ പരിശോധനാഫലമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ ലക്ഷണങ്ങള്‍ കാണിച്ചവരില്‍ നിന്നും ശേഖരിച്ച എട്ട് രക്തസാമ്പിളുകളായിരുന്നു പരിശോധിച്ചത്. എറണാകുളത്തുനിന്നും ഏഴ് രക്തസാമ്പിളുകളും തൃശ്ശൂരില്‍ നിന്ന് ഒന്നുമാണ് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം മാത്രമാണ് പോസിറ്റീവായി വന്നത്.

ഇപ്പോള്‍ യാതൊരു തരത്തിലുള്ള ആശങ്കയ്ക്കും ഇടയില്ലെന്നും എന്നാല്‍ നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരീഡ് തീരുന്നതുവരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്, രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്. പനി ലക്ഷണങ്ങളുമായി എത്തുന്നവരുടെയെല്ലാം രക്തസാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. നിപ ബാധിതനായ യുവാവുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണത്തില്‍ തുടരും. 318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ ഭീതി നീക്കാന്‍ ജൂലൈ പകുതി വരെയെങ്കിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

Related Post

സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി  

Posted by - Jul 9, 2019, 09:48 pm IST 0
ആന്തൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ആന്തൂര്‍ നഗരസഭ തീരുമാനിച്ചു. നാല് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതില്‍ മൂന്ന് എണ്ണവും പരിഹരിച്ചതോടെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി…

പ്രതിഷേധങ്ങളെ ഭയപ്പെടില്ല: ഗവർണ്ണർ 

Posted by - Jan 5, 2020, 03:53 pm IST 0
കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും വിമര്ശിച് ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതിയുടെ പ്രതിനിധി എന്ന…

.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കുന്നു  

Posted by - Nov 4, 2019, 10:12 am IST 0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പലയിടത്തും സമരാനുകൂലികള്‍ സര്‍വീസുകള്‍ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്…

പാലായില്‍ വോട്ടെടുപ്പ് തുടങ്ങി 

Posted by - Sep 23, 2019, 10:03 am IST 0
പാലാ: ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് തുടങ്ങി.. വൈകിട്ട്‌ ആറ് വരെയാണ് വോട്ടെടുപ്പ്. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിത്.   യുഡിഎഫ് സ്ഥാനാര്‍ഥി…

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

Leave a comment