ഇടിമിന്നലേറ്റ് നിലമ്പൂരും അഞ്ചലിലും രണ്ടു പേര്‍ മരിച്ചു  

153 0

സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു.  മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്.

നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ (65) എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേന്നന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ കോട്ടുക്കലില്‍ ദേവി സദനത്തില്‍ വിശ്വനാഥപിള്ള (65) എന്നയാളാണ് ഇടിമിന്നലേറ്റ് മരിച്ചത്. വയലില്‍ പണിയെടുക്കുന്നതിനിടയിലാണ് മിന്നലേറ്റത്. മലപ്പുറം മേലാറ്റൂരില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയെത്തിയതോടെയാണ് ഇടിമിന്നലില്‍ മരണം. കേരളത്തില്‍ നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനല്‍ മഴയോടനുബന്ധിച്ച് വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related Post

നരേന്ദ്ര മോദി മനോരമ ന്യൂസ് കോൺക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നു

Posted by - Aug 30, 2019, 03:08 pm IST 0
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ  കൊച്ചിയിൽ മനോരമ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ഒരു പ്രധാന മലയാളി പത്രം സംഘടിപ്പിച്ച കോൺക്ലേവിൽ 'പുതിയ ഇന്ത്യ, പുതിയ സർക്കാർ, പുതിയ…

കുപ്പിവെള്ളത്തിന്റെ പരമാവധി വില ന് 13 രൂപയാക്കി

Posted by - Feb 13, 2020, 03:44 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ  വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ…

ശക്തമായ വേനല്‍മഴ; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Apr 13, 2021, 03:36 pm IST 0
പത്തനംതിട്ട : കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ…

മരിക്കുന്നതിനു മുമ്പ് രതീഷ് നാലാംപ്രതി ശ്രീരാഗിനൊപ്പം  

Posted by - Apr 13, 2021, 10:31 am IST 0
കണ്ണൂര്‍ : മന്‍സൂര്‍ കൊലക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുവരെയും രതീഷ് മറ്റു പ്രതികള്‍ക്കൊപ്പമായിരുന്നെന്നു മൊബൈല്‍ ഫോണ്‍ നമ്പര്‍…

അധിക പോളിംഗ് വോട്ട്  ;കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ് തുടങ്ങി  

Posted by - Apr 30, 2019, 06:58 pm IST 0
കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് തുടങ്ങി. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുക. രാവിലെ…

Leave a comment