ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാൻ തീരുമാനം 

128 0

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്  ശബരിമല നട നാളെ തുറക്കും. പ്രധാന ഇടത്താവളമായ നിലക്കലും പമ്പയിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇത്തവണയും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം കടത്തിവിടാനാണ് അധികൃതരുടെ തീരുമാനം. 

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലക്കല്‍ പാര്‍ക്ക് ചെയ്യണം. ഇതിനായി കൂടുതല്‍ പാര്‍ക്കിങ് സൗകര്യം തയ്യാറാക്കിയിട്ടുണ്ട്.  ഇത്തവണ  20,000 മുതല്‍ 30,000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം പുതിയതായി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിനു പ്രത്യേകം പാതയും ഉണ്ട് . ഒരേസമയം ചെറുതും വലുതുമായ 12,000 മുതല്‍ 15,000 വാഹനങ്ങള്‍ നിലയ്ക്കലിലെ വിവിധ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും.

Related Post

സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Posted by - Feb 14, 2020, 05:02 pm IST 0
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി…

ജോസ് ടോമിന്റെ പ്രചാരണവേദിയില്‍ പി ജെ ജോസഫിനെ കൂക്കിവിളിച്ചു 

Posted by - Sep 6, 2019, 12:46 pm IST 0
പാലാ: പാലാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  യുഡിഎഫ് കണ്‍വന്‍ഷന്‍ വേദിയില്‍ പി.ജെ. ജോസഫിന് കൂക്കിവിളി. വേദിയില്‍ ജോസഫ് സംസാരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ കൂക്കിവിളിച്ചത്. എന്നാൽ ഇതുവകവയ്ക്കാതെ പ്രസംഗഹം തുടർന്നു .  ജോസ്…

കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

Posted by - May 2, 2019, 09:49 pm IST 0
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം…

തടവുചാടിയ വനിതകള്‍ക്കായി തിരച്ചില്‍ തുടരുന്നു; സഹായിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചു  

Posted by - Jun 26, 2019, 07:31 pm IST 0
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില്‍ ഉള്‍പ്പെട്ട ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം…

കുഞ്ഞിനെ കണ്ടെത്തിയത് വീടിനു സമീപത്‌നിന്ന് 

Posted by - Feb 28, 2020, 12:23 pm IST 0
കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയതുള്ളതായ  വസ്ത്രങ്ങള്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ…

Leave a comment