തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍ മാത്രമാണ് കാര്യമായ പ്രശ്‌നങ്ങളുള്ളതെന്നും ഇതെല്ലാം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാഭരണകൂടം അവിടെ എല്ലാകാര്യങ്ങളും ചെയ്യുന്നു.10 ബൂത്തുകളില്‍ വെള്ളം കയറി. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
