ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച് കാര്‍ തട്ടിയെടുത്തു

81 0

തൃശ്ശൂര്‍: ആമ്പല്ലൂരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഊബര്‍ ടാക്സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുതു.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാര്‍ പിന്നീട് പൊലീസ് സംഘം കാലടിയില്‍ നിന്ന് കണ്ടെത്തി.

 തൃശ്ശൂരിലെ ദിവാന്‍ജിമൂലയില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് പേര്‍ രാജേഷിന്റെ ഊബര്‍ ടാക്സി വിളിച്ചത്. പുതുക്കാട്ടേക്കായിരുന്നു ഓട്ടം വിളിച്ചത്. കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ ഇവര്‍ രാജേഷിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു. രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതു വഴി വന്ന ഹൈവേ പൊലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.  പ്രതികളെ ഉടന്‍ പിടികൂടുമെന്ന്  പൊലീസ് പറഞ്ഞു.
 

Related Post

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയിൽ  പാസാക്കി

Posted by - Dec 31, 2019, 01:38 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിർത്തലാക്കിയതിനെതിരായും പ്രമേയം പാസാക്കിയതിനുശേഷം  നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പൗരത്വ നിയമദേഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം…

ആലഞ്ചേരിക്കെതിരെയുള്ള പരാതികള്‍ സിനഡ് ചര്‍ച്ചചെയ്യും; വൈദികര്‍ ഉപവാസം അവസാനിപ്പിച്ചു  

Posted by - Jul 20, 2019, 07:22 pm IST 0
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓ?ഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡ്…

മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു  

Posted by - May 17, 2019, 01:02 pm IST 0
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം ഡിസിസിയിലും തുടര്‍ന്ന്…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്  

Posted by - Mar 7, 2021, 10:33 am IST 0
ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ്…

Leave a comment