എല്‍ദോയുടെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്; പൊലീസിന്റെ വാദം പൊളിഞ്ഞു;  

145 0

കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ പോലീസിന്റെ ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാമിന്റെ കൈയ്ക്ക് പൊട്ടലുണ്ടെന്ന് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. പരിക്കേറ്റിട്ടില്ലെന്ന പോലീസിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. മൂവാറ്റുപുഴ ആശുപത്രിയില്‍ എടുത്ത സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് പറയുന്നത്.

സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് സംഭവം അന്വേഷിക്കുന്ന ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എ കൈമാറി. എല്‍ദോയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് പോലീസ് ആരോപിച്ചത്. എന്നാല്‍ കൈ ഒടിഞ്ഞുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കൈക്ക് പൊട്ടലുണ്ടെന്നും ആദ്യം ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചുവെന്നാണ് പറഞ്ഞതെന്ന എല്‍ദോ വിശദീകരിച്ചിരുന്നു.

അതിനിടെ, സി.പി.ഐ മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പോലീസിനെ ആക്രമിക്കാന്‍ കരുതിക്കൂട്ടി വന്നുവെന്നും കല്ലും കട്ടയും കുറുവടിയുമായാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നും പോലീസ് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ ഒന്നാം പ്രതിയും എല്‍ദോ ഏബ്രഹാമിനെ രണ്ടാം പ്രതിയുമാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന സമിതി അംഗം സുഗതന്‍ അടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിന് കണ്ടാലറിയാവുന്ന 800 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍്പിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് വഴി കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

ലാത്തിച്ചാര്‍ജില്‍ പോലീസിന് വീഴ്ചപറ്റിയതായി ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പോലീസ് വിളിച്ചുവരുത്തിയില്ല. എം.എല്‍.എ അടക്കമുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. ഇത് ശരിയായ രീതിയല്ലെന്നും കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തിച്ചാര്‍ജ് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അത് പാലിച്ചില്ല. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടിക്രമങ്ങളും പോലീസ് എടുത്തില്ല. അതേസമയം, സി.പി.ഐയെയും റിപ്പോര്‍ട്ടില്‍ കലക്ടര്‍ കുറ്റപ്പെടുത്തുന്നുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ല. അന്നു രാവിലെ മാത്രമാണ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന പോലീസിന് വിവരം ലഭിച്ചത്. പ്രകടനം നടത്തിയവര്‍ ബാരിക്കേഡും മറ്റും തള്ളിയിട്ട് പ്രകോപനം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Post

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST 0
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നാലു നഗരസഭാ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍  

Posted by - Jun 20, 2019, 08:32 pm IST 0
തിരുവനന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറിയടക്കം നാല് നഗരസഭാ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, മുന്‍ സെക്രട്ടറി…

കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

Posted by - Nov 2, 2019, 09:05 am IST 0
കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരുമെന്ന കട്ടപ്പന സബ്കോടതിയുടെ വിധിക്ക് പിന്നാലെയാണ്…

ഒരാഴ്ച കേരള സർക്കാർ ഓഫീസുകള്‍ക്ക് അവധി 

Posted by - Sep 9, 2019, 03:12 pm IST 0
തിരുവനന്തപുരം : ഞായറാഴ്ചമുതല്‍ കേരളം തുടർച്ചയായ അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും എല്ലാം ചേർന്നുള്ള അവധിക്കുശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി സെപ്തംബര് 16–നേ…

പ്രതിഷേധങ്ങളെ ഭയപ്പെടില്ല: ഗവർണ്ണർ 

Posted by - Jan 5, 2020, 03:53 pm IST 0
കൊച്ചി : പൗരത്വ നിയമ ഭേദഗതിക്കെതിരായി കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വീണ്ടും വിമര്ശിച് ഗവര്‍ണര്‍. ഭരണഘടനയ്ക്കും നിയമത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതിയുടെ പ്രതിനിധി എന്ന…

Leave a comment