എല്ലാവര്‍ക്കും 25 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍

89 0

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തി. നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഫ്ളാറ്റ് ഉടമകള്‍ അറിയിച്ചു. 

മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക. സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ഈ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. 14 ഫ്ളാറ്റുടമകളുടെ ക്ലെയിമുകളാണ് തിങ്കളാഴ്ച സമിതി പരിശോധിച്ചത്. 
 

Related Post

വ്യാജരേഖകേസ്: തേലക്കാട്ടിന് രേഖകള്‍ അയച്ച യുവാവ് കസ്റ്റഡിയില്‍; മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യംചെയ്തു  

Posted by - May 18, 2019, 07:45 am IST 0
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത എറണാകുളം കോന്തുരുത്തി…

ഡിജിപി ആർ. ശ്രീലേഖയെ  പുതിയ ഗതാഗത കമ്മീഷണർ ആയി നിയമിച്ചു 

Posted by - Sep 5, 2019, 05:23 pm IST 0
തിരുവനന്തപുരം: ഡിജിപി ആർ ശ്രീലേഖയെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇപ്പോഴുള്ള എഡിജിപി സുധേഷ്‌ കുമാറിനെ അവിടെനിന്നും  മാറ്റിയതിനെ തുടർന്നാണ് ആർ ശ്രീലേഖയെ ഗതാഗത കമ്മീഷണറായി നിയമിച്ചത്.…

കേരള ബജറ്റ് 2020 :ഭൂമിയുടെ ന്യായ വില 10% വര്‍ദ്ധിച്ചു,  കെട്ടിട നികുതിയും കൂട്ടി 

Posted by - Feb 7, 2020, 01:38 pm IST 0
തിരുവനന്തപുരം:  അഞ്ചാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് എൈസക് അവതരിപ്പിച്ചു ബജറ്റില്‍ ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി…

അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍  വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം 

Posted by - Feb 15, 2020, 04:07 pm IST 0
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ച  കേസില്‍ മുന്‍മന്ത്രി വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകി. അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി.  കഴിഞ്ഞ…

ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

Posted by - Feb 28, 2020, 09:41 am IST 0
കൊല്ലം ഇളവൂരില്‍ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള  ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും…

Leave a comment