തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുവാനുള്ള പരീക്ഷ ബോര്‍ഡ് യോഗം തിങ്കളാഴ്ച രാവിലെയാണ് ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് തന്നെ ഉച്ചതിരിഞ്ഞ് ഫലം പ്രഖ്യാപിക്കുവാനാണ് ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കുമോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിന്റെ പ്രശ്നം വരികയാണെങ്കില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലം പ്രഖ്യാപിക്കുക.
തിങ്കളാഴ്ച എന്തെങ്കിലും തടസം നേരിട്ടാല്‍ ഫലം പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റും. മെയ് എട്ടിന് ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.