തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതുതന്നെയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ബോലോ തഖ്‌ബീർ' എന്ന് വിളിപ്പിക്കാനാണ് തീവ്ര സംഘടനകൾ ശ്രമിക്കുന്നതെന്നും അതുപോലെ തന്നെ 'ജയ് ശ്രീറാം' വിളിപ്പിക്കാൻ ആർ.എസ്.എസും ശ്രമിക്കുന്നു എന്നും കോടിയേരി ആരോപിച്ചു. ഈ രണ്ടു വിഭാഗക്കാരെയും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
