കൊച്ചി: ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കണ്ണൂരിലെ കനകമലയില്‍കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു . രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ അണിയാരം മദീന മഹലില്‍ ഒമര്‍ അല്‍ഹിന്ദി എന്ന പേരില്‍ അറിയപ്പെടുന്ന മന്‍സീദ് (31),തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബുഹസ്‌ന എന്ന സ്വാലിഹ് മുഹമ്മദ് (30), കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബു ബഷീര്‍ (30), കുറ്റിയാടി നങ്ങീലിന്‍കുടിയില്‍ ആമു എന്ന റംഷാദ് (25), മലപ്പുറം തിരൂര്‍ പുക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന്‍ (31) കുറ്റിയാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (26), കോഴിക്കോട് സ്വദേശി സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍, കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്‌നുദ്ദീന്‍ എന്നിവരാണ് പ്രതികള്‍.
