ഒരാള്‍ക്ക് ഒന്നിലേറെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്: 20നകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  

206 0

തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പരാതിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരു ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഒരേ മണ്ഡലത്തില്‍ ഒരു വ്യക്തി അഞ്ച് തവണ വരെ പേര് ചേര്‍ത്തിരിക്കുകയാണ്. ലിസ്റ്റ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ജനുവരി 20 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയിലാണ് വ്യാപകമായി കള്ളവോട്ട് ചേര്‍ത്തിരിക്കുന്നത്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് അഞ്ച് തവണ വരെ ചിലര്‍ പേര് ചേര്‍ത്തിരിക്കുന്നത്. ഒരേ മണ്ഡലത്തില്‍ തന്നെ ഒരു വ്യക്തിക്ക് നിരവധി ഐഡി കാര്‍ഡുകളും നല്‍കി. ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ആക്ഷേപം. അതേസമയം, പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതെന്ന് കുമാരി വ്യക്തമാക്കി.

ആറ് മണ്ഡലത്തിലെ തെളിവുകളുമായാണ് പ്രതിപക്ഷ നേതാവ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നാദാപുരത്ത് 6171 പേരെയും കൂത്തുപറമ്പില്‍ 3525 അമ്പലപ്പുഴയില്‍ 4750 പേരേയും പലതവണ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കഴക്കൂട്ടത്ത് 4506ഉം കൊല്ലം മണ്ഡലത്തില്‍ 2534ഉം തൃക്കരിപ്പൂറില്‍ 1436 ഉം പേരെ ഇങ്ങനെ ചേര്‍ത്തുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം.

Related Post

നടന്‍ മധുവിനെ പ്രസ്‌ക്ലബ് ആദരിച്ചു 

Posted by - Sep 24, 2019, 03:01 pm IST 0
തിരുവനന്തപുരം: നടന്‍ മധുവിന്റെ 86ാം ജന്മദിനാഘോഷവും ആദരിക്കല്‍ ചടങ്ങും ഇന്നലെ പ്രസ്‌ക്ലബ്ബിൽ   'മധു മധുരം തിരുമധുരം' എന്ന പേരില്‍ നടന്നു . പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന…

കാപ്പാട് മാസപ്പിറ കണ്ടു; റമദാന്‍ വ്രതാരംഭമായി  

Posted by - Apr 12, 2021, 03:18 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ  റംസാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികള്‍…

കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു

Posted by - Nov 2, 2019, 09:05 am IST 0
കോട്ടയം: കേരള കോണ്‍ഗ്രസ്-എം നിയമസഭാകക്ഷി നേതാവായി പി ജെ ജോസഫിനെ തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരുമെന്ന കട്ടപ്പന സബ്കോടതിയുടെ വിധിക്ക് പിന്നാലെയാണ്…

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: മൂന്നു പ്രതികള്‍ പിടിയില്‍  

Posted by - Jul 14, 2019, 07:30 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ കേസില്‍ മൂന്ന് പ്രതികള്‍ കുടി പിടിയിലായി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമല്‍,…

ജനുവരി രണ്ടാം തീയതി ശബരിമല കയറും: ബിന്ദു അമ്മിണി 

Posted by - Nov 27, 2019, 01:49 pm IST 0
കൊച്ചി : അടുത്ത വർഷം ജനുവരി രണ്ടാം തീയതി ശബരിമല ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും ശബരിമലയിൽ ദർശനം നടത്തുകയെന്നും ന്നതെന്നും…

Leave a comment