ന്യൂദല്‍ഹി: ബിജെപിയുടെ സി എ എ വിശദീകരണ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കടഅടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനും മുഖ്യമന്ത്രിക്കും ഇതിന് അധികാരമില്ല. കട അടയ്ക്കുന്നതും തുറക്കുന്നതും തീരുമാനിക്കുന്നത് കടയുടമയാണ്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്യുന്നവരുടെ പേരില്‍ കേസെടുക്കുന്നത് ഇതിന് തെളിവാണെന്നും അദേഹം ആരോപിച്ചു.
