കണിയൊരുക്കിയും കൈനീട്ടം നല്‍കിയും മലയാളികള്‍ക്കു വിഷു; കോവിഡ് ഭീതിയില്‍ ആഘോഷങ്ങള്‍ക്കു നിയന്ത്രണം  

311 0

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും ഓര്‍മകള്‍ പുതുക്കി ലോകമെങ്ങുമുള്ള മലയാളികള്‍ കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഇന്ന് വിഷു ആഘോഷിക്കുന്നു. പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കണി. കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. ഇത് സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കം.കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആഘോഷങ്ങള്‍.

കൊവിഡിന്റെ രണ്ടാം തരംഗം വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഇക്കുറിയും ആഘോഷങ്ങള്‍ വീടുകകളിലേക്ക് ചുരുങ്ങും. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൂട്ടായുളള ആഘോഷങ്ങള്‍ കുറയും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 2.30 മുതല്‍ 4 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. ഓട്ടുരുളിയില്‍ കണിക്കൊന്ന, പുതുപ്പണം, അരി, ചക്ക, വെള്ളരിക്ക തുടങ്ങിയവയാണ് കണി വച്ചത്. നാലമ്പലത്തിന് പുറത്തു നിന്നാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

ശബരിമലയില്‍ വിഷുകണി ദര്‍ശനത്തിനായി നട തുറന്നു. പുലച്ചെ 5 മണിക്ക് ശ്രീകോവിലില്‍ ദീപം തെളിച്ച് അയ്യപ്പനെ കണി കാണിച്ചു. 5.30 മുതല്‍ 7 വരെയായിരുന്നു ഭക്തര്‍ക്ക് വിഷു കണി ദര്‍ശനത്തിന് അനുമതി. തന്ത്രി കണ്ഠരര് രാജീവരരും, മേല്‍ശാന്തി വികെ ജയരാജ് പോറ്റിയും ഭക്തര്‍ക്ക് വിഷുകൈനീട്ടം നല്‍കി.

Related Post

മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്  

Posted by - May 5, 2019, 07:22 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഞായര്‍,തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.  ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട്…

സര്‍വീസില്‍ തിരിച്ചെടുക്കണം: ട്രൈബ്യൂണല്‍ ഉത്തരവില്‍ ഉടന്‍ തീരുമാനം ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്  

Posted by - Jul 30, 2019, 07:28 pm IST 0
തിരുവനന്തപുരം: സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. തിരിച്ചെടുക്കണമെന്ന ഉത്തരവ് സഹിതമാണ് പൊതുഭരണവകുപ്പിനും…

കേരള പോലീസ് മുന്‍ ഫുട്ബോള്‍ താരം ലിസ്റ്റന്‍ അന്തരിച്ചു  

Posted by - Mar 13, 2021, 10:54 am IST 0
തൃശൂര്‍: കേരള പോലീസ് മുന്‍ ഫുട്‌ബോള്‍ താരം സി.എ. ലിസ്റ്റന്‍(54) അന്തരിച്ചു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്ററായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. ലിസ്റ്റന്‍ തൃശൂര്‍ അളഗപ്പ സ്വദേശിയാണ്. അച്ഛന്‍…

ശക്തമായ വേനല്‍മഴ; ജാഗ്രതാ മുന്നറിയിപ്പ്  

Posted by - Apr 13, 2021, 03:36 pm IST 0
പത്തനംതിട്ട : കേരളത്തില്‍ വേനല്‍മഴ ശക്തി പ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പല ജില്ലകളിലും യെല്ലോ…

Leave a comment