കണ്ണൂരില്‍ മൂന്നും കാസര്‍കോട്ട് ഒന്നും ബൂത്തുകളില്‍ ഞായറാഴ്ച റിപോളിംഗ്  

77 0

കാസര്‍കോട്: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് റീപോളിംഗ്. ഞായറാഴ്ച ഈ ബൂത്തുകളില്‍ റീപോളിംഗ് നടക്കും.

കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെ റീപോളിംഗ് നടക്കും.

നാല് ബൂത്തുകളിലും ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. റിട്ടേണിംഗ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടുകളും ചീഫ് ഇലക്ട്രല്‍ ഓഫീസറുടെയും ജനറല്‍ ഒബ്സര്‍വറുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 58 ഉപയോഗിച്ചാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനറല്‍ ഒബ്സര്‍വര്‍മാരെയും വിവരം ധരിപ്പിക്കും.

കണ്ണൂര്‍ ജില്ലയിലെ പിലാത്തറ യുപി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വരുകയായിരുന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സിപിഎമ്മുകാരുമാണ്.

Related Post

ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം  കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച്  അംഗീകരിക്കും 

Posted by - Jan 28, 2020, 03:29 pm IST 0
തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ നടപടിക്രമങ്ങൾ അനുസരിച് അംഗീകരിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-21 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്…

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സി ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍  

Posted by - Feb 23, 2021, 06:17 pm IST 0
തിരുവന്തപുരം: യു.എസ്. കമ്പനിയായ ഇ.എം.സി.സി.യുമായി കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ട ധാരണപത്രം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കെ.എസ്.ഐ.എന്‍.സി.ക്കായി 400 ട്രോളറുകളും ഒരു…

പോള്‍ മുത്തൂറ്റ് വധക്കേസ്: ഹൈക്കോടതി എട്ട് പ്രതികളെ വെറുതെ വിട്ടു

Posted by - Sep 5, 2019, 02:06 pm IST 0
കൊച്ചി :പോള്‍ മുത്തൂറ്റ് വധക്കേസിലെ ഒമ്പത് പ്രതികളില്‍ എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച…

പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത് : ഹൈക്കോടതി

Posted by - Oct 10, 2019, 03:17 pm IST 0
കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം  പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ്…

പി.സി ചാക്കോ എന്‍സിപിയിലേക്ക്; പ്രഖ്യാപനം പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം    

Posted by - Mar 16, 2021, 10:21 am IST 0
തൃശൂര്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍സിപിയിലേക്ക്. എന്‍സിപി ദേശീയ നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ്…

Leave a comment