കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടിച്ചു; ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ടു സ്മാര്‍ട് ഫോണുകള്‍  

106 0

തൃശ്ശൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ജയില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന. കണ്ണൂരിലെ റെയ്ഡില്‍ നിന്ന് മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്.

തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡില്‍ ടി പി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്. റെയ്ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാര്‍ട്ട് ഫോണുകളുമാണ്.

Related Post

കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ല: ജസ്റ്റിസ് കെമാല്‍  പാഷ

Posted by - Feb 25, 2020, 12:38 pm IST 0
ന്യൂദല്‍ഹി: ബിജെപിയുടെ സി എ എ വിശദീകരണ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ. കടഅടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനും…

സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവര്‍ണര്‍ ലോക്നാഥ് ബെഹ്റയെ വിളിച്ചുവരുത്തി വിശദീകരണം തേടി

Posted by - Feb 14, 2020, 05:02 pm IST 0
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ യുടെ പേര് പരാമര്‍ശിച്ച് അഴിമതി ചൂണ്ടിക്കാട്ടിയതില്‍ ഇടപെട്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോലീസ് മേധാവി…

കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു

Posted by - Feb 15, 2020, 05:18 pm IST 0
കൊച്ചി: കെഎസ്ഇബി വൈദ്യുതി നിരക്ക് വർധിപ്പിച്ചു. മൂന്ന് മാസത്തേക്ക് യൂണിറ്റിന് 10 പൈസ വീതമാണ് വർധിപ്പിക്കുന്നത്. ഇത് സർചാർജായി ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ ആണ് ശുപാർശ ചെയ്തത്.…

ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും

Posted by - Dec 4, 2019, 10:00 am IST 0
ന്യൂ ഡൽഹി : ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച ചെന്നൈ എൻഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.  പ്രധാനമന്ത്രിയെ കാണാനായി കുടുംബം ന്യൂ…

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted by - Nov 20, 2019, 01:59 pm IST 0
തിരുവനന്തപുരം:  ചൊവ്വാഴ്ച നടന്ന കെ.എസ്.യു നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.എം അഭിജിത്ത് എന്നിവർക്ക് പൊലീസ് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് നിയമസഭയില്‍ പ്രതിപക്ഷ…

Leave a comment